ഇനിയില്ല ഈ മനോഹരമായ ചിരിയും ആ മധുരശബ്ദവും, മികച്ച ഗായിക ഷാരോൺ വിക്ടർ 19ാം വയസ്സില്‍ അസുഖബാധിതയായി അന്തരിച്ചു..

പുനലൂർ: പ്രമുഖ ഗായികയും സൗത്ത് പുനലൂർ വെട്ടിപ്പുഴ ശാലോം ഭവനിൽ പാസ്റ്റർ വിക്ടർ ജോണിന്റെ മകളുമായ ഷാരോൺ വിക്ടർ (19) അന്തരിച്ചു. അസുഖബാധിതയായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ​കൊല്ലം ഇരവിപുരം സഭാ ശുശ്രൂഷകനായ വിക്ടർ ജോണിന്റെയും ഷൈനി വിക്ടറിന്റെയും മകളാണ്..

ചെറുപ്രായത്തിൽ തന്നെ സംഗീത ലോകത്ത് ശ്രദ്ധേയയായ ഷാരോൺ പാടിയ ഭക്തിഗാനങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായിരുന്നു. ലളിതസംഗീത മത്സരങ്ങളിൽ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുള്ള ഷാരോൺ പ്രത്യാശയുടെയും വിശ്വാസത്തിന്റെയും ഗാനങ്ങളിലൂടെ അനേകർക്ക് ആശ്വാസമായിരുന്നു.

മാർച്ച് 27 വെള്ളിയാഴ്ച രാവിലെ 7 മണിക്ക് ഭവനത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് 11.30-ഓടെ ചെറുതന്നൂർ അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ പ്ലാച്ചേരി അസംബ്ലിസ് ഓഫ് ഗോഡ് സെമിത്തേരിയിൽ സംസ്കാരം നടക്കും...