ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയാണ് എക്‌സില്‍ ചിത്രം പങ്കുവെച്ചത്. 'യുഎസ്-ഇസ്രായേല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട പ്രൈമറി സ്‌കൂളിലെ 160ലധികം നിരപരാധികളായ പെണ്‍കുട്ടികള്‍ക്കായി കുഴിക്കുന്ന കുഴിമാടങ്ങളാണിത്. അവരുടെ മൃതദേഹങ്ങള്‍ ചിന്നിച്ചിതറപെട്ടു. ഇതാണ് യഥാര്‍ഥത്തില്‍ മിസ്റ്റര്‍ ട്രംപ് ഉറപ്പു നല്‍കിയ സംരക്ഷണം. ഗസ്സ മുതല്‍ മിനാബ് വരെ, നിരപരാധികള്‍ ക്രൂരമായി കൊല്ലപ്പെട്ടു' -അബ്ബാസ് അരഗ്ചി എക്‌സില്‍ കുറിച്ചു.

'കുഞ്ഞു മാലാഖമാര്‍ക്കുള്ള ചെറു ഖബറുകള്‍' എന്നും 'സ്വര്‍ഗത്തില്‍ അവര്‍ അരികിലായിരിക്കട്ടെ'യെന്നും ഇന്ത്യയിലുള്ള ഇറാന്‍ മിഷന്‍ പോസ്റ്റില്‍ വേദന പങ്കുവെച്ചു. ബോംബാക്രമണത്തില്‍ തകര്‍ന്ന സ്‌കൂളിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.