കോഴിക്കോട് വടകര സ്വദേശി ബിജിത് ചേട്ടൻ.!!
ആൾ ഇങ്ങനെ ചോറ് ഉരുട്ടി കഴിക്കുന്ന വീഡിയോസും ആളുടെ ഇന്റർവ്യൂസുമാണ് ഇപ്പോ ഇ ൻസ്റ്റ ട്രെൻഡിങ് ലിസ്റ്റിൽ... ആളുടെ വീഡിയോസ് അനുകരിക്കുന്നവരും കുറവല്ല.!!
സ്വന്തമായി മൊബൈൽ വച്ച് ഷൂട്ട് ചെയ്താണ് പുള്ളിക്കാരൻ വീഡിയോ ചെയ്യുന്നത്. വീട്ടിൽ ആർക്കും വീഡിയോ എടുത്ത് കൊടുക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ടാണ് ഒറ്റക്ക് വീഡിയോ എടുക്കുന്നതെന്നാണ് പുള്ളി പറയുന്നത്....
ഇന്റർവ്യൂസിലൂടെ മനസിലായത് ആളൊരു വെറും പാവം മനുഷ്യനാണ് , ശുദ്ധൻ..!!
ആൾക്ക് സ്വന്തമായി ഒരു ഫുഡ് ബ്രാൻഡ് ഒക്കെയുണ്ട് , സത്യ ഫുഡ്സ് എന്ന പേരിൽ… എന്തായാലും ആളും ആളുടെ ആഹാരം കഴിക്കലുമിപ്പോ ഫുൾ ട്രെൻഡിങ്ങിലാണ്, പല പ്രമുഖ കമ്പിനികളും ഇപ്പോൾ ഇദ്ദേഹത്തിന്റെ ഫോട്ടോ വച്ചാണ് പരസ്യം വരെ ചെയ്യുന്നത്..!!
ഓരോരുത്തരും ട്രെൻഡ് ആകുവാൻ എന്തെല്ലോ ചെയ്ത് കഷ്ടപ്പെടുമ്പോൾ ആണ് പുള്ളി ഈസി ആയിട്ട് ഭക്ഷണം കഴിച്ച് വൈറൽ ആയത്.!
