ആലംകോട് : കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ശ്രീ. വി. ഡി.സതീശൻ നയിക്കുന്ന *പുതുയുഗയാത്ര* മാർച്ച് 4 ന് വൈകുന്നേരം 3 മണിക്ക് ആറ്റിങ്ങൽ മാമം മൈതാനിയിൽ എത്തിച്ചേരുമ്പോൾ വമ്പിച്ച സ്വീകരണം ഒരുക്കുന്നതിന് വേണ്ടി UDF കരവാരം പഞ്ചായത്ത് കൺവെൻഷനും സ്വാഗത സംഘ രൂപീകരണവും സംഘടിപ്പിച്ചു.
വഞ്ചിയൂർ രാജീവ്ഗാന്ധി കൾച്ചറൽ സെന്ററിൽ നടന്ന കൺവെൻഷനിൽ യുഡിഎഫ് ചെയർമാൻ ശ്രീ. എം.കെ. ജ്യോതി അധ്യക്ഷത വഹിച്ചു KPCC ജനറൽ സെക്രട്ടറി ശ്രീമതി.രമണി പി നായർ ഉദ്ഘാടനം ചെയ്തു കരവാരം മണ്ഡലം പ്രസിഡന്റ് മേവർക്കൽ നാസർ സ്വാഗതവും പറഞ്ഞു DCC ജനറൽ സെക്രട്ടറിമാരായ എ ഷിഹാബുദ്ദീൻ, ഗംഗാധര തിലകൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ അഹമ്മദ് കബീർ തോട്ടയ്ക്കാട് മണ്ഡലം പ്രസിഡണ്ട് ജി മണിലാൽ കരവാരം യുഡിഎഫ് കൺവീനർ സലാം ലെൻസ് വ്യൂ, കോർ കമ്മിറ്റി ചെയർമാൻ ജെ. സുരേന്ദ്ര കുറുപ്പ്, അഡ്വക്കേറ്റ് എ.നാസിമുദ്ദീൻ, ജാബിർ മൂൺസിറ്റി, നിസാം തോട്ടയ്ക്കാട്, നിയാസ് വണ്ടിത്തടം തുടങ്ങിയവർ സംസാരിച്ചു.
കരവാരം പഞ്ചായത്തിൽ നിന്നും
500 പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് പുതുയുഗയാത്ര വിജയിപ്പിക്കും എന്ന് സ്വാഗത സംഘ കമ്മിറ്റി തീരുമാനിച്ചു.
