SIR പരിശോധനയ്ക്ക് എന്ന് പറഞ്ഞെത്തി; മലപ്പുറത്ത് സ്ത്രീ വേഷത്തിൽ വീട്ടമ്മയുടെ മാല കവർന്ന യുവാവ് അറസ്റ്റിൽ
വീട്ടമ്മയെ ആക്രമിച്ച ശേഷം മാല കവരുകയായിരുന്നു
SIR പരിശോധനയ്ക്ക് എന്ന് പറഞ്ഞെത്തി; മലപ്പുറത്ത് സ്ത്രീ വേഷത്തിൽ വീട്ടമ്മയുടെ മാല കവർന്ന യുവാവ് അറസ്റ്റിൽ
മലപ്പുറം: വെട്ടിച്ചിറയില്‍ സ്ത്രീ വേഷത്തില്‍ എത്തി വീട്ടമ്മയുടെ മാല കവര്‍ന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പൂളമംഗലം സ്വദേശി സാക്കിര്‍ (33) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ജുമാ നമസ്‌കാര സമയത്തായിരുന്നു സാക്കിര്‍ മോഷണം നടത്തിയത്. എസ്‌ഐആര്‍ പരിശോധനയ്ക്ക് എന്ന് പറഞ്ഞായിരുന്നു ഇയാള്‍ വീട്ടില്‍ എത്തിയത്.
കരിങ്കപ്പാറ ഹംസ ഹാജിയുടെ വീട്ടിലായിരുന്നു സാക്കിര്‍ മോഷണം നടത്തിയത്. സാരിയുടുത്തായിരുന്നു ഇയാള്‍ എത്തിയത്. തുടര്‍ന്ന് എസ്‌ഐആര്‍ പരിശോധനയ്‌ക്കെന്ന് പറഞ്ഞ് ഹംസ ഹാജിയുടെ ഭാര്യയോട് ഇയാള്‍ ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടു
