അഞ്ചൽ ആയൂർ റൂട്ടിൽ കൈപ്പള്ളി മുക്കിൽ ആണ് ഇന്ന് രാവിലെ 6 മണിയോട് കൂടി അപകടം നടന്നത്.
കുളത്തൂപ്പുഴയിൽ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന KSRTC ബസ്സും, ആയൂരിൽ നിന്നും അഞ്ചലിലേക്ക് സഞ്ചരിച്ച കാറും തമ്മിൽ കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്. KSRTC ബസ്സിന്റെ ഡീസൽ ടാങ്കിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു എന്ന് ദൃക്ഷാക്ഷികൾ പറഞ്ഞു. പരുക്കേറ്റ കാർ ഡ്രൈവറെ അഞ്ചലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
