ആഗോള വിപണിയിലെ മാറ്റങ്ങളും ഡോളറിൻ്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനവുമാണ് സ്വർണവിലയിലെ ഈ കൂടിയും കുറഞ്ഞുമുള്ള വ്യാപാരത്തിന് കാരണം. സ്വർണം വാങ്ങുന്നവരുടെ എണ്ണം ഇനി എത്ര കൂടിയാലും കുറയാൻ പോകുന്നില്ല. കാരണം കേരളത്തിൽ സ്വർണത്തിനെ ഒരു നിക്ഷേപമായി കാണുന്നുണ്ട്. അതുപോലെ തന്നെ സ്വർണ്ണമിടുന്നത് മലയാളികളുടെ ശീലങ്ങളിൽ ഒന്നാണ്. ആ ശീലത്തിന് മാറ്റമില്ലാത്ത അത്രയും കാലം സ്വർണവിപണിയിൽ കേരളം മുന്നിട്ടുനിൽക്കും.
കൂടിയും കുറഞ്ഞും നിൽക്കുന്ന ഈ മഞ്ഞലോഹത്തിന്റെ മനോഹാര്യത തന്നെ ആവാം ആളുകളെ അതിലേക്ക് ആകർഷിക്കുന്നത്. ഒരു വിവാഹമാണെങ്കിൽ അവിടെ സ്വർണമെന്നത് ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറി. പക്ഷെ പുതിയ തലമുറയിൽ അതിനു മാറ്റങ്ങൾ ഉണ്ടെങ്കിലും പൂർണമായും ആരും അതിനെ എതിർക്കാറുമില്ല. ഒരു ശതമാനം ആളുകൾ ഇന്നും പഴയ രീതികൾ തന്നെ ആണ് പിന്തുടരുന്നത്.
