ഒരു ദിവസം തന്നെ പല തവണ ആണ് സ്വർണവില മാറിമറിയുന്നു. നിന്ന നിൽപ്പിൽ ഒരു ലക്ഷം കടന്ന സ്വർണവില വേണമെങ്കിൽ ഇനി താഴെക്കുളള യാത്രയിൽ ആയിരിക്കും. ഇത് ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നത് വിവാഹപാർട്ടികളെ ആണ്. നിലവിൽ വിവാഹങ്ങൾ നടക്കുന്ന സമയമാണ്. അതുകൊണ്ട് വില എത്രയാണെങ്കിലും ആളുകൾ സ്വർണം വാങ്ങുക തന്നെ ചെയ്യും. അതുകൊണ്ട് വിലയിലെ ഇടിവ് തെല്ലാണെങ്കിലും അവരെ ആശ്വസിപ്പിക്കാറുണ്ട്.
വൻവിലക്കുറവിൽ വാങ്ങിക്കാൻ സാധിക്കില്ലെങ്കിലും വില ഉയരും മുമ്പേ അൽപ്പം വാങ്ങുന്നത് നല്ലതായിരിക്കും. പൊതുവെ ഈ ആഴ്ച സ്വർണവിപണിയിൽ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. സ്വർണത്തിനെ നിക്ഷേപമായി കാണുന്ന ആളുകൾക്ക് വിലയിലെ മാറ്റം വലിയ തിരിച്ചടി തന്നെ ആയിരിക്കും. വാങ്ങാൻ നിൽക്കുന്നവർക്ക് അത്ര നല്ല സമയം അല്ലെങ്കിലും വിൽക്കാൻ പോകുന്നവർക്ക് നല്ല സമയമായി പലപ്പോഴും വിപണി മാറാറുണ്ട്.
