"എംഡിഎംഎയും ചരസുമായി യുവാവ് പിടിയിലായി.

 തിരുവനന്തപുരം വർക്കല
പൈവേലിക്കോണം അശ്വതിയിൽ ഹരിദേവ് (29) ആണ് പിടിയിലായത്. ഇയാളിൽ നിന്ന്‌ 1.677 ഗ്രാം എംഡിഎംഎയും 45 ഗ്രാം ചരസും പിടിച്ചു. ഇൻസ്‌പെക്ടർ ബി വിഷ്ണു, അസി. എക്സൈസ് ഇൻസ്പെക്ടർ ഡി സുനിൽകുമാർ, എം ആർ രതീഷ്, പി പ്രവീൺ, എസ് അഭിഷേക്, ദീപ്തി എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്."