കൊല്ലം.കൊട്ടിയം ജംഗ്ഷനിൽ പാലത്തിന്റെ അടിയിൽ ടാറിങ് വർക്ക് നടക്കുന്നതിനാൽ വലിയ രീതിയിൽ ഗതാഗതകുരുക്ക് ഉണ്ടാകുന്നു വാഹനങ്ങളുടെ നീണ്ട നിര കിലോമീറ്റർ ഓളം കാണപ്പെട്ടു.
അടുത്ത തിങ്കളാഴ്ച വരെ ഈ വർക്ക് തുടരുമെന്ന് ശിവാലയ കമ്പനി അറിയിച്ചു.
കൊല്ലം ഭാഗത്തേക്ക് ഹൈവേയിലൂടെ യാത്ര ചെയ്യുന്നവർ മൈലക്കാട് തിരിഞ്ഞ് കണ്ണനല്ലൂർ എത്തി കൊല്ലം ഭാഗത്തേക്കും.
അതോടൊപ്പം കണ്ണനല്ലൂരിൽ നിന്ന് മയ്യനാട് ഭാഗത്തേക്ക് പോകുന്നവർ തഴുത്തല തിരിഞ്ഞ് മൈലാപ്പൂർ ഉമയനല്ലൂർ വഴിയും.
മയ്യനാട് ഭാഗത്ത് നിന്ന് വരുന്നവർ കൊട്ടിയം ഗുരുമന്ദിരം ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഉമയനല്ലൂർ വഴി യും പോകണം എന്ന് കൊട്ടിയം പോലീസ് അറിയിച്ചു
