കുതിപ്പ് അവസാനിച്ചെന്ന് വിചാരിച്ചോ ? സ്വർണവിലയിൽ ഇന്നുണ്ടായ വർധനവ് അറിഞ്ഞോ ?

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധനവ്. ഇന്നലെ രണ്ടുതവണ ഇടിവ് രേഖപ്പെടുത്തിയ വിലയിൽ ആണ് ഇന്ന് വർധനവ് ഉണ്ടായിരിക്കുന്നത്. ഇന്നത്തെ ഒരു പവന്റെ വില 1,15,680 രൂപയാണ്. ഇന്നലെ 1920 രൂപ കുറഞ്ഞപ്പോൾ ഇന്ന് 1920 രൂപ വർധിക്കുകയാണ് ഉണ്ടായത്.

ഇന്നലെ സ്വർണവിലയിൽ 1,920 രൂപയുടെ കുറവാണ് രാവിലെ രേഖപ്പെടുത്തിയത്. ഇതോടെ സ്വർണവില 1,14,240 രൂപയിലേക്ക് വീണിരുന്നു. എന്നാൽ വൈകുന്നേരമായപ്പോൾ വില 113760 രൂപയിലേക്ക് വീണു. ഇന്നലത്തെ വിലക്കുറവ് സ്വർണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ച് നല്ല വാർത്ത തന്നെ ആയിരുന്നു.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ് എന്നു പറയുന്നത്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. ആ കുതിപ്പിനാണ് ഈ ആഴ്ച ഒരു അയവ് വന്നത്. എന്നാൽ പണിക്കൂലി ഉൾപ്പെടെ വിലയിൽ വലിയ മാറ്റമൊന്നും കാണീൻ കഴിയില്ല.
വിവാഹപാർട്ടികൾക്ക് ആശ്വാസമാകുന്ന വാർത്തകളാണ് ഈ ആഴ്ചയിൽ സ്വർണവിലയിൽ ഉണ്ടായത്. ആഗോള വിപണിയിലെ മാറ്റങ്ങളും ഡോളറിൻ്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനവുമാണ് സ്വർണവിലയിലെ ഈ ഏറ്റക്കുറച്ചിലുകൾക്ക് കാരണം. സ്വർണവില എപ്പോൾ വേണമെങ്കിലും തിരിച്ചു കയറാൻ സാധ്യതയുള്ളതിനാൽ, കുറഞ്ഞ നിരക്കിൽ തുടരുമ്പോൾ വാങ്ങുന്നതാണ് നല്ലത്.