മൈസൂർ- തിരുവനന്തപുരം നോർത്ത് എക്സ്പ്രസിന് നേരെ കല്ലേറ്; സംഭവം തിരുവനന്തപുരം അകത്തുമുറിക്കും വർക്കലക്കും ഇടയിൽ
February 03, 2026
തിരുവനന്തപുരം:മൈസൂർ – തിരുവനന്തപുരം നോർത്ത് എക്സ്പ്രസിന് നേരെ കല്ലേറ്. തിരുവനന്തപുരം അകത്തുമുറിക്കും വർക്കലക്കും ഇടയിലാണ് സംഭവം. ജനറൽ കോച്ചിന്റെ ഭാഗത്താണ് കല്ലേറ് ഉണ്ടായത്.
തിരുവനന്തപുരം നോർത്തിൽ നിന്നും കൊല്ലം ഭാഗത്തേക്ക് പോകുന്നതിനിടെയാണ് സംഭവം. കല്ലെറിഞ്ഞത് ആരാണെന്ന് കണ്ടെത്താൻ ആയിട്ടില്ല. കൊച്ചുവേളി സ്റ്റേഷനിൽ നിന്നും RPF സംഘം വർക്കലയിലേക്ക് എത്തിയിട്ടുണ്ട്.