തകര്‍പ്പന്‍ തുടക്കം
വിന്‍ഡീസ് ഉയര്‍ത്തിയ വിജയലക്ഷ്യത്തിലേക്ക് ഓപ്പണര്‍മാരായ ഏയ്ഡന്‍ മാര്‍ക്രവും ക്വിന്‍റണ്‍ ഡി കോക്കും ചേര്‍ന്ന് ദക്ഷിണാഫ്രികക്ക് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 69 റണ്‍സെടുത്ത ഇരുവരും ചേര്‍ന്ന് 8 ഓവറില്‍ 95 റണ്‍സെടുത്തശേഷമാണ് വേര്‍പിരിഞ്ഞത്. ഡി കോക്ക് മടങ്ങിയശേഷവും തകര്‍ത്തടിച്ച മാര്‍ക്രം, 27 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. വിന്‍ഡീസ് ഫീല്‍ഡര്‍മാരുടെ പിഴവുകളും ദക്ഷിണാഫ്രിക്കയെ തുണച്ചു. രണ്ടം ജയത്തോടെ ഗ്രൂപ്പില്‍ നിന്ന് സെമിയിലെത്തുന്ന ആദ്യ ടീമായി ദക്ഷിണാഫ്രിക്ക.
നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ വിന്‍ഡീസ് ദക്ഷിണാഫ്രിക്കൻ പേസിനു മുന്നിൽ അടിപതറി 81-7ലേക്ക് കൂപ്പുകുത്തിയെങ്കിലും എട്ടാം വിക്കറ്റില്‍ 89 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ റൊമാരിയോ ഷെപ്പേര്‍ഡിന്‍റെയും ജേസണ്‍ ഹോള്‍ഡറുടെയും ബാറ്റിംഗ് മികവിസാണ് മികച്ച സ്കോറിലെത്തിയത്. 37 പന്തില്‍ 52 റണ്‍സുമായി ഷെപ്പേര്‍ഡ് പുറത്താകാതെ നിന്നപ്പോള്‍ ഹോള്‍ഡര്‍ 31 പന്തില്‍ 49 റൺസെടുത്തു. ദക്ഷിണാഫ്രിക്കക്കായി ലുങ്കി എന്‍ഗിഡി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ റബാഡയും കോര്‍ബിന്‍ ബോഷും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
