സ്വർണവില ഇന്നും കൂപ്പുകുത്തിയോ? ജ്വല്ലറികളിലേക്ക് പോകുംമുൻപ് അറിയാം ഇന്നത്തെ നിരക്ക്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലത്തെ നിരക്കിൽ തന്നെയാണ് ഇന്നും വിപണനം നടക്കുന്നത്. 1,17,760 രൂപയാണ് ഒരു പൻ സ്വ‌ർണത്തിന്റെ വില.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്ത് സ്വർണവില കൂപ്പുകുത്തുകയാണ്. ഇന്നലെ മാത്രം 6,320 രൂപയാണ് പവന് കുറഞ്ഞത്. ഗ്രാമിന് 790 രൂപ കുറഞ്ഞതോടെ ഇന്നലെ വില 14,720 രൂപയായി രേഖപ്പെടുത്തി.

വെള്ളിയാഴ്ച രണ്ടു തവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്. രാവിലെയും ഉച്ചയ്ക്കും വിലയിൽ ഇടിവുണ്ടായി. ഇത് വിപണിയെ ഉണർത്തുകയും ചെയ്തിരുന്നു. പിന്നാലെ ആണ് കഴിഞ്ഞ ദിവസവും വിലയിൽ ഇടിവ് ഉണ്ടായത്.
സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയാണ് സംസ്ഥാനത്തെ സ്വർണവിലയിലെ മാറ്റങ്ങൾക്കും ആധാരം. സ്വർണത്തെ, അതിന്റെ വില കൂടിയാലും കുറഞ്ഞാലും സുരക്ഷിത നിക്ഷേപമായി കാണുന്ന നിരവധി പേരുണ്ട്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാനും ആളുകൾ താത്പര്യപ്പെടാറുണ്ട്.