ഭർത്താവിന്റെ മരണമറിഞ്ഞ് കുഴഞ്ഞുവീണ ഭാര്യയും മരിച്ചു

​പാറശാല: ദമ്പതികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. ഇരുവരുടെയും അന്ത്യവിശ്രമം ഒരേയിടത്ത് ഒന്നാക്കി ബന്ധുക്കൾ. ഉച്ചക്കടക്കടുത്ത് വിരാലി കണ്ണമ്മാംകോണം കുഴവിള വീട്ടിൽ വർഗീസ് (66), ഭാര്യ പ്രേമലത (61) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്.
​തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വർഗീസ് ശനി വൈകിട്ട് 6-ന് മരിച്ചു. ഭർത്താവിന്റെ മരണവിവരമറിഞ്ഞു കുഴഞ്ഞുവീണ പ്രേമലതയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 3 മണിക്കൂറിന് ശേഷം പ്രേമലതയും മരിച്ചു. ഇരുവരുടെയും അന്ത്യവിശ്രമം ഉ ഒരിടത്താക്കണമെന്ന ബന്ധുക്കളുടെ തീരുമാനത്തെ തുടർന്ന് കുളത്തൂർ വൈറ്റ് ഫീൽഡ് മിഷൻ ചർച്ച് സെമിത്തേരിയിൽ ഒരേ സ്ഥലത്ത് ഇന്നലെ അടക്കം ചെയ്തു.
​മക്കൾ: ഹെമി, ഹെബിൻ, കെവിൻ.
​മരുമക്കൾ: അജിത്, രശ്മി.