സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നാടകീയമായ മാറ്റങ്ങള്‍. രാവിലെയും ഉച്ചയ്ക്കും കുത്തനെ ഇടിഞ്ഞ സ്വര്‍ണവില വൈകുന്നേരത്തോടെ ഭാഗികമായി വീണ്ടും തിരിച്ചുകയറി. ഒരു ഘട്ടത്തില്‍ പവന് പതിനായിരം രൂപയ്ക്കടുത്ത് കുറഞ്ഞെങ്കിലും വൈകുന്നേരം 4.10-ഓടെ വിലയില്‍ 2,000 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. വൈകുന്നേരത്തെ വില ഒരു പവന്‍ (22 കാരറ്റ്)ന് 1,09,920 രൂപയും ഗ്രാമിന് 250 രൂപ വര്‍ധിച്ച് 13,740 രൂപയുമാണ്. ഇന്ന് രാവിലെയും ഉച്ചക്കുമായി രണ്ട് തവണകളായി പവന് 9,840 രൂപയുടെ ഇടിവാണുണ്ടായത്. ഉച്ചയ്ക്ക് പവന്‍ വില 1,07,920 രൂപ എന്ന നിലയിലേക്ക് താഴ്ന്നിരുന്നു.