കടയ്ക്കൽ ചിതറയിൽ മുൻ വട്ടമുറ്റം വാർഡ് മെമ്പറായിരുന്ന സിന്ധു മരണപ്പെട്ടു.മകൾക്ക് പിന്നാലെ അമ്മയും യാത്രയായി


 കടയ്ക്കൽ..ഇന്ന് ഉച്ചയോടെയാണ് മകൾ ലക്ഷ്മിയെ ബൗണ്ടർമുക്കിലെ വീടിനുളളിൽ തറയിൽ അബോധാവസ്ഥയിലും അമ്മ സിന്ധുവിനെ അടുത്തമുറിയിൽ തൂങ്ങിയ നിലയിലും കാണപ്പെടുകയായിരുന്നു ഉടൻ കടയ്ക്കൽ താലൂകാശുപത്രിയിലെത്തിച്ചപ്പോഴേക്കും മകൾ ലക്ഷ്മി മരണപ്പെട്ടിരുന്നു.അമ്മ സിന്ധുവിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു

.തുടർന്ന് ഇവരെ കടയ്ക്കലിലെ സഹകരണ ആശുപത്രിയിലേക്ക് മാറ്റി രാത്രി പത്ത് മണിയോടെ സിന്ധു മരണപ്പെട്ടു.കുടുംബപ്രശനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം .ലക്ഷ്മിയുടെ കഴുത്തിൽ എന്തോകൊണ്ട് അമർത്തിയ പാടുണ്ട് നാളെ പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയായാൽ മാത്രമെ മരണകാരണം വ്യക്തമാകു 

 കൂടുതൽ വാർത്തകൾ

മകൾക്ക് പിന്നാലെ അമ്മയും യാത്രയായി. കൊല്ലം ചിതറയിൽ വട്ടമുറ്റം വാർഡ് മുൻ പഞ്ചായത്ത് മെമ്പർ സിന്ധുവും മകളെയും ഇന്ന് വൈകിട്ടോടെ അത്യാ*സന്നനിലയിൽ വീട്ടിൽ കണ്ടെത്തിയത്.. ആശുപത്രിയിൽ എത്തിച്ചെങ്കിലും മകൾ ലക്ഷ്മി മരണപ്പെട്ടു. സിന്ധു അത്യാ*സന്ന നിലയിൽ കടക്കലിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞുവരെ രാത്രി 10 മണിയോടെ ജീവൻ നഷ്ടമായി.