ഉംറക്ക് പോയ പാങ്ങോട് പുലിപ്പാറ സ്വദേശിയായ ഉമ്മ മദീനയിൽ വച്ച് മരണമടഞ്ഞു.

കല്ലറ പാങ്ങോട് പുലിപ്പാറ മണ്ണാം പച്ച ഹൗസിൽ പരേതനായ അലിയാരുകുഞ്ഞിന്റെ ഭാര്യ ആരിഫാ ബീവിയാണ് (78) മരിച്ചത്.ഇക്കഴിഞ്ഞ ഡിസംബർ 15നാണ് ഇവർ ഉംറക്കായി പോയത്.15 ദിവസത്തെ വിസയിൽ പോയ ഇവർ ചടങ്ങുകളെല്ലാം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനിരിക്കെ, മദീനയിൽ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും അവിടെ സർക്കാർ ആശുപത്രിയിൽപ്രവേശിപ്പി
ക്കുകയും ചെയ്തു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയോടെ മരിച്ചുവെന്നാണ് നാട്ടിൽ ലഭിച്ച വിവരം.നടപടികൾക്ക് ശേഷം ഇന്ന് വെളുപ്പിന് മദീനയിൽ ജന്നത്തുൽ ബക്കിയിൽ കബറടക്കി.

മക്കൾ:സൗദാ ബീവി,സലിം(സൗദ്യ അറേബ്യ),സബൂറാ ബീവി,നാസർ(സൗദി അറേബ്യ).മരുമക്കൾ:താജുദ്ദീൻ,മാഹീൻ,
ഷീബ,നസീറാ ബീവി.