തിരുവനന്തപുരം - ബാംഗ്ലൂർ സർവ്വീസ് നടത്തുന്ന അന്തർസംസ്ഥാന ബസിന് കല്ലമ്പലത്ത് വച്ച് തീ പിടിച്ചു.ആളാപായമില്ല.

കല്ലമ്പലം  തിരുവനന്തപുരം - ബാംഗ്ലൂർ സർവ്വീസ് നടത്തുന്ന അന്തർസംസ്ഥാന ബസിന് കല്ലമ്പലത്ത് വച്ച് തീ പിടിച്ചു.
ആളാപായമില്ല.
ദേശീയ പാതയിൽ കല്ലമ്പലം പെട്രോൾ പമ്പിന് സമീപം ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് ഓടി വന്ന ബസിന്റെ കാബിനിൽ തീയും പുകയും ഉയർന്നത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് ബസിലെ ജീവനക്കാർ അറിയിച്ചു. ബസിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല.
സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ ഡ്രൈവർ ബസ് നിർത്തിയിട്ടു. ഉടൻ തന്നെ സമീപത്തെ പെട്രോൾ പമ്പിലെ ജീവനക്കാരും നാട്ടുകാരും ബസിലെ ജീവനക്കാരും കൂടി തീയണച്ചു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് നാവായിക്കുളം, ആറ്റിങ്ങൾ എന്നിവിടങ്ങളിലെ അഗ്നി രക്ഷാ സേനയും കല്ലമ്പലം പോലിസും സ്ഥലത്തെത്തി തീ പൂർണ്ണമായും കെടുത്തി.
AR 20 D 5150 എസ്സാർ സ്ലീപ്പർ ബസിനാണ് തീപിടിച്ചത്.