വർക്കല ഇടവയിൽ ഹോട്ടലുകളിലും ഭക്ഷണസാധന വിൽപ്പന സ്ഥാപനങ്ങളിലും ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴയകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു

വർക്കല.ഇടവയിൽ ഹോട്ടലുകളിലും ഭക്ഷണസാധന വിൽപ്പന സ്ഥാപനങ്ങളിലും ആരോഗ്യ വിഭാഗം പരിശോധന നടത്തി. ഹെൽത്തി കേരള ഇൻസ്‌പെക്ഷന്റെ ഭാഗമായി ഇടവ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും നടത്തിയ പരിശോധനയിൽ ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. വൃത്തിഹീനമായി പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. കർശന പരിശോധനകൾ തുടരുമെന്നും പൊതുജനാരോഗ്യത്തിന് ഹാനികരമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ഹെൽത്ത്‌ ഓഫീസർ അറിയിച്ചു. ഇടവ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത്‌ ഇൻസ്‌പെക്ടർ അബ്ദുൽ ജലീൽ ഷോം, ശ്യാമ, ശ്രുതി, സൗമ്യ ഹരി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി."
 .