*പരവൂർ:പൊഴിക്കര കടൽതീരത്ത് കുളിക്കാൻ ഇറങ്ങിയ കുട്ടികളെ ഇതുവരെയും കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല*

കൊല്ലം..പരവൂർ:പൊഴിക്കര കടൽതീരത്ത് കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി.പ്ലസ് വൺ വിദ്യാർത്ഥികളായ 
ഭാനുമതി വിലാസത്തിൽ 
സെൽവരാജിന്റെ മകൻ 
ബിബിൻ (16),അയത്തിൽ തെക്കേകാവ് അമ്പലത്തിന് സമീപം മനക്കര തെക്കതിൽ അനിൽരാജിന്റെ മകൻ 
കണ്ണൻരാജ് (16) എന്നിവരെയാണ് 
കാണാതായത്.ഇവർക്കൊപ്പം കാണാതായ 
അബുതാഹിറിനെ ഫയർഫോഴ്സിന്റെ സ്കൂബാ സംഘം രക്ഷപ്പെടുത്തി. ശനിയാഴ്ചപകൽ 2.45നാണ് അപകടം ഉണ്ടായത്. 
പൊഴിക്കര ക്ഷേത്രത്തിന് പിറക് വശത്തെ കടൽ തീരത്തെത്തിയ അഞ്ചു പേരടങ്ങുന്ന സംഘത്തിൽ മൂന്ന് പേർ കുളിക്കാൻ ഇറങ്ങുകയും ഒഴുക്കിൽപ്പെടുകയുമായിരുന്നു.കുട്ടികളുടെ നിലവിളി കേട്ട് കടൽതീരത്ത് ഉണ്ടായിരുന്നവർ പോലീസിനെ അറിയിക്കുകയും പോലിസ് ഫയർഫോഴ്സിനെ അറിയിക്കുകയും പോലീസും ഫയർഫോഴ്സും എത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതുതിനിടയിൽ കൊല്ലത്ത് നിന്നെത്തിയ സ്കൂബാ ടീം അബുതാഹിറിനെ രക്ഷപ്പെടുത്തുകയായിരുന്നു.
റിഹാൻ,അർജുൻ എന്നിവരാണ് തീരത്തുണ്ടായിരുന്നത്.
  

ബിപിൻ. വി വി എച് എസ് അയത്തിൽ പ്ലസ് വൺ വിദ്യാർത്ഥിയാണ്കടപ്പാക്കാട ഡി കെ ഡി എം.സ്കൂൾ 

കണ്ണൻരാജ് 
മാതാവ് സുധ സഹോദരങ്ങൾ 

വിബിൻ മാതാവ് സുലേഖ, ഷിബിൻരാജ്