പാർട്ടി മാറിയതിനെ ചൊല്ലിയുള്ള തർക്കം യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു.

കൊല്ലം..കഴിഞ്ഞ ദിവസം വൈകിട്ട് 5:45 ഓടുകൂടി മയ്യനാട് മുക്കുളം നാലും കൂടിയ ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. കൊല്ലം കൊട്ടിയം കണ്ടച്ചിറ സ്വദേശി രതീഷ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തുകയുംbപിന്നീട് റെയിൽവേ സ്റ്റേഷനിൽ സമീപത്ത് വിശ്രമിക്കുകയായിരുന്ന മയ്യനാട് മുക്കുളം രതീഷ് ഭവനിൽ രതീഷ് രവീന്ദ്രൻ എന്നയാളുമായി പാർട്ടി മാറിയത് ചൊല്ലിയുള്ള തർക്കം ഉണ്ടാവുകയും രതീഷ് രവീന്ദ്രനെ പ്രതിയായ രതീഷ് അസഭ്യം പറയുകയും ചെയ്തു. 

തുടർന്ന് അവിടെ നിന്നും സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങിയ രതീഷ് രവീന്ദ്രനെ പിന്നാലെ എത്തിയ രതീഷ് കയ്യിൽ കരുതിയിരുന്ന മടക്ക് കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നു. കുത്തുകൊണ്ട് രതീഷിനെ കൊല്ലം കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയായ രതീഷിനെ ഇരവിപുരം പോലീസ് ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ എസ് ഐ രഞ്ജിത്ത് ഗ്രേഡ് എസ് ഐ അജിത് കുമാർ എന്നിവർ ചേർന്ന് പിടികൂടി . വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതി രതീഷിനെ റിമാൻഡ് ചെയ്തു.