ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെയും യുവതിയുടെയും സംസ്കാരം നടത്തി. വെട്ടത്തുകവല പനംതാനത്ത് നന്ദകുമാര് (22), വാരിശേരി മര്യാത്തുരുത്ത് കൈതാരം ആസിയ തസ്മി (19) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം ശാസ്ത്രി റോഡിലെ നിഷാ കോണ്ടിനന്റൽ ഹോട്ടലിലെ 202ാം നമ്പര് മുറിയിലാണ് ഇരുവരെയും ഒരു ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് ഇരുവരും ഹോട്ടലിൽ എത്തി മുറിയെടുത്തത്.
വെള്ളിയാഴ്ച ഇരുവരെയും മുറിയിൽ നിന്ന് പുറത്ത് കാണാതെ വന്നതോടെ ഹോട്ടൽ ജീവനക്കാർ വിവരം കോട്ടയം വെസ്റ്റ് പോലീസിൽ അറിയിക്കുകയായിരുന്നു.
തുടര്ന്ന് പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയതോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇരുവരും പ്രണയത്തിലായിരുന്നതായും ബന്ധുക്കളൾ വിവാഹത്തിന് സമ്മതിക്കാതിരുന്നതോടെയാണ് ഇവർ ജീവനൊടുക്കിയതെന്നുമാണ് പോലീസ് പറയുന്നത്. മൃതദേഹങ്ങൾ ഇന്നലെ രാവിലെ ഇന്ക്വസ്റ്റ് നടത്തിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റുമോര്ട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
