ട്വന്റി ട്വന്റി ലോകകപ്പിലെ നമീബിയയ്‌ക്കെതിരായ മത്സരത്തില്‍ വെടിക്കെട്ട് പ്രകടനം നടത്തി അതേ വേഗത്തില്‍ പുറത്തായി മലയാളി താരം സഞ്ജു സാംസണ്‍. എട്ട് പന്തില്‍ നിന്ന് 22 റണ്‍സെടുത്താണ് സഞ്ജുവിന്റെ മടക്കം. മൂന്ന് സിക്‌സുകളും ഒരു ഫോറുമാണ് സഞ്ജു നേടിയത്. ടോസ് നേടിയ നമീബിയ ഇന്ത്യയെ ബാറ്റിംഗിനയച്ചതോടെ ഇഷാന്‍ കിഷനൊപ്പം ഓപണറായാണ് സഞ്ജു സാംസണ്‍ ഇറങ്ങിയത്. അഭിഷേക് ശര്‍മ്മയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് സഞ്ജു ഒന്നാം സ്ഥാനത്തിറങ്ങിയത്.
