ദേവനഹള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന എക്സ് യു വി 700 (XUV700) കാർ മുന്നിൽ പോവുകയായിരുന്ന ബൈക്കിൽ ഇടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ സമീപത്തെ ട്രക്കിലേക്ക് ഇടിച്ചു കയറി. പിന്നാലെ വന്ന മറ്റൊരു കാറും ഈ അപകടത്തിൽപ്പെട്ടു.
എക്സ് യു വി കാറിലുണ്ടായിരുന്ന ആറ് പേരും ബൈക്ക് യാത്രക്കാരനുമാണ് സംഭവസ്ഥലത്ത് തന്നെ മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ ഹൊസ്‌കോട്ടെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
അർഹൻ ശരീഫ് (16)- (സിഎംആർ കോളേജ്)
അയാൻ അലി (17)- (സിഎംആർ കോളേജ്)
ഏദൻ ജോർജ് (17) ആർവി പിയു കോളേജ്
ഭരത് (18)- (ആർവി പിയു കോളേജ്)
ഗഗൻ (ബൈക്ക് യാത്രികൻ)
എസ് പി ചന്ദ്രകാന്ത് സംഭവസ്ഥലം സന്ദർശിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹനങ്ങളുടെ അമിതവേഗമാണോ അപകടകാരണമെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
