മകളുടെ വിവാഹത്തിന് 12മുൻപ് ദിവസം ഭാവി മരുമകനൊപ്പം ഒളിച്ചോടിയ 43 കാരിയായ സ്വപ്ന ദേവി വീണ്ടും ഒളിച്ചോടിയെന്ന് പരാതി.
സ്വപ്നയുടെ പുതിയ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. സ്വപ്ന ഇപ്പോള്‍ തന്റെ സഹോദരിയുടെ ഭര്‍ത്താവിനൊപ്പം ഒളിച്ചോടിയതായും രണ്ട് ലക്ഷം രൂപയും ആഭരണങ്ങളും അപഹരിച്ചതായും ഇയാള്‍ പരാതിയില്‍ പറഞ്ഞു. അലിഗഡിലെ ദാഡോണില്‍ താമസിക്കുന്ന രാഹുലാണ്, തന്റെ ഭാര്യ സപ്ന ദേവിയെ 30 വയസ്സുകാരനായ തന്റെ അളിയന്‍ ദേവേന്ദ്ര തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ആഭരണങ്ങളും പണവും കൂടെ കൊണ്ടുപോയി. എന്നാല്‍, ദേവേന്ദ്ര ഈ ആരോപണങ്ങള്‍ നിഷേധിച്ചു. താന്‍ ഗുജറാത്തിലാണെന്നും സപ്ന ദേവി തന്നോടൊപ്പമില്ലെന്നും ഇയാള്‍ പറഞ്ഞു.
ഒരിക്കല്‍ സപ്നയുടെ ഭാവി മരുമകനായിരുന്ന രാഹുല്‍, പിന്നീട് സപ്നക്കെതിരെ നിരവധി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. വിവാഹശേഷം സപ്നയുടെ പെരുമാറ്റത്തില്‍ മാറ്റം വന്നതായും അവര്‍ തന്നെ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചതായും ഇയാള്‍ ആരോപിച്ചു.
മദ്രക് പ്രദേശത്തെ മനോഹര്‍പൂര്‍ കയാസ്ത നിവാസിയുടെ മകളെ 2025 ഏപ്രില്‍ 16 ന് വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. ഏപ്രില്‍ 6 ന്, വിവാഹ ഒരുക്കങ്ങള്‍ നടക്കുമ്പോള്‍, പ്രതിശ്രുത വധുവിന്റെ അമ്മയോടൊപ്പം ഒളിച്ചോടി. രണ്ട് ദിവസത്തിന് ശേഷമാണ് ഇവരെ കണ്ടെത്തിയത്. നാല് മാസമായി അവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നു.
കുടുംബങ്ങളുടെയും സമൂഹത്തിന്റെയും ഇഷ്ടത്തിന് വിരുദ്ധമായി ഇരുവരും വിവാഹിതരായി, ബീഹാറിലെ സീതാമര്‍ഹിയില്‍ ഒരുമിച്ച് താമസിക്കാന്‍ തുടങ്ങി. സപ്ന ദേവി തന്റെ പേര് അപ്ന ദേവി എന്ന് മാറ്റി. എന്നാല്‍, വിവാഹം കഴിഞ്ഞ് വെറും 10 മാസങ്ങള്‍ക്ക് ശേഷം, അവര്‍ തന്റെ അളിയനോടൊപ്പം ഒളിച്ചോടിയതായാണ് പരാതി. സംഭവം നടന്നത് ബീഹാറിലാണ് എന്നും അവിടെ കേസ് ഫയല്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചു.
