ഉച്ചയ്ക്കു ശേഷവും സ്വര്‍ണവിലയില്‍ ഇടിവ്; പവന് 3200 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണവിലയില്‍ ഉച്ചയ്ക്ക് ശേഷവും ഇടിവ്. ഗ്രാമിന് 400 രൂപയും പവന് 3200 രൂപയുമാണ് ഉച്ചക്ക് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 13,490 രൂപയും പവന് 1,07,920 രൂപയുമായി. ഇന്ന് രാവിലെ ഗ്രാമിന് 830 രൂപ കുറഞ്ഞ് 13,890 രൂപയും പവന് 6640 രൂപ കുറഞ്ഞ് 1,11,120 രൂപയുമായിരുന്നു. ആഗോള വിപണിയിലും ഇടിവുതുടരുകയാണ്. ഇതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വര്‍ണവില കുറയുന്നത്.

ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 5.54% ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4,621.93 ഡോളറായി. 271.27 ഡോളറാണ് കുറഞ്ഞത്. രണ്ടാഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം റെക്കോഡ് നിരക്കായ 5,594.28 ഡോളറിലേക്ക് സ്?പോട്ട് ഗോള്‍ഡ് എത്തിയിരുന്നു. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 2.36% ശതമാനം ഇടിഞ്ഞു. 4,633.31 ഡോളറിലാണ് യു.എസ് ഗോള്‍ഡ് ഫ്യൂച്ചറിന്റെ വ്യാപാരം പുരോഗമിക്കുന്നത്. 111.79 ഡോളറാണ് കുറഞ്ഞത്.