*ട്വന്റി 20 ലോകകപ്പിൽനിന്ന് ഓസ്ട്രേലിയ പുറത്ത്; സിംബാബ്‌വെ സൂപ്പർ എട്ടിൽ*

 ശ്രീലങ്കയിൽ ഇന്ന് നടക്കേണ്ടിയിരുന്ന സിംബാബ്‌വെ– അയർലൻഡ് മത്സരം മഴയെ തുടർന്ന് ടോസ് പോലും ഇടാനാകാതെ ഉപേക്ഷിച്ചതോടെയാണ് ഓസ്ട്രേലിയ പുറത്തായത്. മത്സരം ഉപക്ഷേിച്ചതോടെ സിംബാബ്‌വെയും അയർലൻഡും ഓരോ പോയിന്റ് വീതം പങ്കുവച്ചു. ഇതോടെ അഞ്ച് പോയിന്റായ സിംബാബ്‌വെ ഗ്രൂപ്പ് ബിയിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി സൂപ്പർ എട്ടിലേക്ക് യോഗ്യത നേടുകയായിരുന്നു. ശ്രീലങ്ക നേരത്തെ തന്നെ സൂപ്പർ 8 ൽ സ്ഥാനം ഉറപ്പിച്ചിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ സിംബാബ്‌വെയ്ക്കെതിരെയും ശ്രീലങ്കയ്ക്കെതിരെയും തോറ്റതോടെയാണ് ഓസ്ട്രേലിയയ്ക്ക് ടൂർണമെൻ്റിൽ നിന്നും പുറത്തേക്കുള്ള വാതിൽ തുറന്നത്.