*"ഒന്നാം ക്ളാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറു* വയസാക്കണമെന്ന കേന്ദ്ര നിർദേശം 2027-2028 അദ്ധ്യയന വർഷം മുതൽ സംസ്ഥാനത്ത് നടപ്പാക്കും. ഇതോടെ ഒന്നാം ക്ലാസിൽ 45 ശതമാനം കുട്ടികൾ കുറയും.

ഒന്നാം ക്ളാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറു വയസാക്കണമെന്ന കേന്ദ്ര നിർദേശം 2027-2028 അദ്ധ്യയന വർഷം മുതൽ സംസ്ഥാനത്ത് നടപ്പാക്കും. ഇതോടെ ഒന്നാം ക്ലാസിൽ 45 ശതമാനം കുട്ടികൾ കുറയും.

അദ്ധ്യാപകരുടെ ജോലി സ്ഥിരതയെയും പുതിയ നിയമനങ്ങളെയും ബാധിക്കും. കേന്ദ്ര നിർദ്ദേശം ഇനിയും നടപ്പാക്കിയില്ലെങ്കിൽ കേന്ദ്ര സഹായത്തെ ബാധിക്കും.

നിലവിൽ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ
ഒന്നാം ക്ലാസിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ 55 ശതമാനവും ആറു വയസായവരാണ്. ശേഷിക്കുന്ന 45ശതമാനം അഞ്ചുവയസുള്ളവരാണ്. ഇവർ മാറിനിൽക്കേണ്ടിവരുന്നതോടെ അത്രയും കുട്ടികൾ എണ്ണത്തിൽ കുറയും.2025-26 അദ്ധ്യയന വർഷത്തിൽ 2,34,476 കുട്ടികളാണ് പ്രവേശനം നേടിയത്. ആറു വയസ് നിർബന്ധമാക്കിയാൽ ഒരു ലക്ഷം കുട്ടികളുടെ കുറവുണ്ടാകും. അടുത്ത പത്ത് വർഷം ഈ കുറവ് ഓരോ ക്ലാസിലുമായി തുടരും."