ടി20 ലോകകപ്പിന് മുമ്പ് സഞ്ജു സാംസണ് ഓപ്പണറാവാന്‍ ഒരവസരം കൂടി ലഭിക്കുമെന്ന് സൂചന. മറ്റന്നാള്‍ ലോകകപ്പ് സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ നേരിടുമ്പോഴാണ് സഞ്ജുവിന് ഓപ്പണറായി വീണ്ടും അവസരം ലഭിക്കുക. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ ഒരേയൊരു സന്നാഹ മത്സരം മാത്രമാണ് കളിക്കുന്നത്. ബുധനാഴ്ച മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കഴിഞ്ഞ ടി20 ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. വൈകിട്ട് ഏഴ് മണിക്കാണ് മത്സരം തുടങ്ങുക.
#SanjuSamson #SportsNews #indiancricketteam