വർക്കലയിൽ സ്കൂൾ വിദ്യാർഥിനിയായ 18 കാരിയെ വീടിനുള്ളിൽ ജീവ.നൊ.ടുക്കിയ നിലയിൽ കണ്ടെത്തി...സ്റ്റഡി ലീവ് ആയതിനാൽ പെണ്‍കുട്ടി വീട്ടിൽ ഉണ്ടായിരുന്നു.

വർക്കലയിൽ സ്‌കൂൾ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുങ്ങണ്ട ഹയർസെക്കൻഡറി സ്കൂ‌ളിലെ പ്ലസ് ടു വിദ്യാർഥിനി ശിവകാമി(18) നെയാണ് വെട്ടൂർ അമ്മൻനടക്ക് സമീപം വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

 സ്‌റ്റഡി ലീവ് ആയതിനാൽ പെൺകുട്ടി വീട്ടിൽ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ മാതാവ് രാജിയാണ് ശിവകാമിയെ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്. ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മരണകാരണം വ്യക്തമല്ലെന്നും
സംഭവത്തിൽ വിശദമായ അന്വേഷണം
ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

പരീക്ഷാ സമ്മർദ്ദമാണോ അതോ മറ്റ് കാരണങ്ങളാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.

മാനസിക സംഘർഷം അനുഭവിക്കുന്നവർ സഹായത്തിനായി സർക്കാർ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു..