തിരുവനന്തപുരത്ത് ആക്കുളത്ത് ഇന്നലെ രാത്രി 12 മണിക്ക് നടന്ന വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു.

തിരുവനന്തപുരത്ത് ആക്കുളത്ത് ഇന്നലെ രാത്രി 12 മണിക്ക് നടന്ന വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു. കരവാളൂർ സ്വദേശി പള്ളിയത്ത് വീട്ടിൽ വേണുഗോപാലിന്റെ മകനായ തിരുവനന്തപുരം പോത്തംകോട് ശാന്തി നിവാസിൽ അരവിന്ദ് ഗോപാലാണ് (33)മരണമടഞ്ഞത്.
കരവാളൂരിലെ പ്രമുഖ വ്യാപാരിയായിരുന്ന പരേതനായ പള്ളിയത്ത് വീട്ടിൽ പരമേശ്വരൻപിള്ളയുടെ കൊച്ചുമകനാണ് അരവിന്ദ്.
 ഇവർ ഇപ്പോൾ തിരുവനന്തപുരത്ത് പോത്തൻകോട്ടാണ് താമസം. വാഹനങ്ങളുടെ ഒരു വർക്ക്ഷോപ്പ്
തിരുവനന്തപുരത്ത് കഴക്കൂട്ടത്ത് നടത്തിവരികയായിരുന്നു.
മാതാവ് റാണി വേണുഗോപാൽ.
ഒരു സഹോദരിയുണ്ട് - ആരഭി ഗോപാൽ.
 സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് തിരുവനന്തപുരത്ത് നടക്കും.