തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം കൂട്ടി. രാവിലെ 10 മുതൽ രാത്രി 12 വരെ. ബിസിനസ്-പ്രൊഫഷണൽ മീറ്റിങ്ങുകൾ നടക്കുന്ന സ്ഥലങ്ങളിൽ പുലർച്ചെ മൂന്നു വരെ അനുവദിക്കും. ഇതിന് അധികം ഫീസ് നൽകേണ്ടി വരും. നിലവിൽ 11 മുതൽ 11 വരെയാണ് ബാറുകളുടെ പ്രവർത്തന സമയം.
MICE ടൂറിസം മേഖലകളിലെ ഫൈവ്സ്റ്റാർ ഹോട്ടലുകൾക്കാണ് സമയ നിബന്ധന ഇല്ലാതെ പ്രവർത്തിക്കാൻ അനുമതി നൽകുക.തീരുമാനത്തിന് മുൻപ് സർക്കാരും പ്രതിപക്ഷവും തമ്മിൽ ആശയവിനിമയം നടന്നിരുന്നു. ഇതേ തുടർന്നാണ് ദീർഘകാലമായി മാറ്റിവെച്ച കാര്യത്തിൽ തീരുമാനം ഉണ്ടായത്. വാർഷിക ലൈസൻസ് ഫീസിന് പുറമേ 5 ലക്ഷം രൂപ അടച്ചാൽ ഇവന്റ് നടക്കുന്നദിവസം ബാർ പുലർച്ചെ 3 വരെ പ്രവർത്തിപ്പിക്കാം
