RSP വീണ്ടും പിളർപ്പിലേക്കോ?


കൊല്ലം: ഒരു പതിറ്റാണ്ടിനപ്പുറം ആർഎസ്പി വീണ്ടും പിളർപ്പിലേക്കെന്ന് സൂചന നൽകുന്നതാണ് നിലവിൽ പുറത്തുവരുന്ന വാർത്തകൾ. കൊല്ലം എംപി എൻ. കെ പ്രേമചന്ദ്രൻ തന്റെ മകനുവേണ്ടി ഇരവിപുരം സീറ്റ് ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടതാണ് തർക്കങ്ങൾ ആരംഭിക്കുന്നത്. ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ അടക്കം ആർഎസ്പി നേതാക്കന്മാർക്കും പ്രവർത്തകർക്കും പ്രേമചന്ദ്രന്റെ ഈ നീക്കത്തോട് കടുത്ത എതിർപ്പാണ് ഉള്ളത്. ഇത് പാർട്ടി പ്രവർത്തകരെ രണ്ട് തട്ടിൽ ആക്കിയിരിക്കുകയാണ്. ചർച്ചകൾ പുരോഗമിക്കെ ഇതൊരു പിളർപ്പിലേക്ക് പോകുമോ എന്നുള്ള ആശങ്കയിലാണ് കൊല്ലത്തെ യുഡിഎഫ് നേതൃത്വം. 

ആർഎസ്പി പിളർന്നാൽ അത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിലെ യുഡിഎഫിന്റെ വിജയസാധ്യതകളെ ശക്തമായ രീതിയിൽ തന്നെ ബാധിക്കും. അതിനാൽ തന്നെ യുഡിഎഫ് സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമിക്കുന്നത്. 10 വർഷങ്ങൾ മുൻപ് ആണ് എൽഡിഎഫിലും യുഡിഎഫിലും ആയിരുന്ന ആർഎസ്പികൾ ഒന്നായത്. അന്നും പ്രേമചന്ദ്രന്റെ സീറ്റിനു ചൊല്ലിയാണ് എൽഡിഎഫിൽ ഉണ്ടായിരുന്ന ആർ എസ് പി മുന്നണി വിട്ട് യുഡിഎഫിൽ എത്തിയത്.