ആറ്റിങ്ങലിൽ നിന്നും കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കണ്ടെത്തി:

ആറ്റിങ്ങലിൽ നിന്നും കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കണ്ടെത്തി:

ആറ്റിങ്ങൽ ഗവൺമെന്റ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളായ 
ശ്രീവൈഗ, എയ്ഞ്ചൽ എന്നീ വിദ്യാർത്ഥിനികളെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്.
 
ചിറയിൻകീഴ്, വക്കം സ്വദേശിനികളായ രണ്ടുപേരും രാവിലെ
സ്കൂളിലേക്ക് പോകാനായാണ് വിദ്യാർത്ഥിനികൾ വീട്ടിൽനിന്നും ഇറങ്ങിയത്.

സ്കൂൾ യൂണിഫോമിലാണ് കുട്ടികൾ പോയതും .

ആറ്റിങ്ങൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിരുന്നു. അതിനിടയിലാണ് കുട്ടികളെ തിരുവനന്തപുരം തമ്പാനൂരിൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇപ്പോൾ കണ്ടെത്തിയത്.