വിരോട് കോഹ്ലി, രോഹിത് ശർമ എന്നീ വെറ്ററൻ ഇതിഹാസങ്ങളെ ഗ്രൗണ്ടിൽ കാണാനുള്ള ആവേശത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. നിലവിൽ ഏകദിനത്തിൽ മാത്രം കളിക്കുന്ന ഇരുവരും കഴിഞ്ഞ രണ്ട് പരമ്പരകളിലും പ്ലെയർ ഓഫ് ദി സിരീസായിരുന്നു. പരിക്കിൽ നിന്നും മുക്തനായ ശുഭ്മാൻ ഗിൽ ടീമിനെ നയിക്കും. ഉപനായകൻ ശ്രേയസ് അയ്യരും കളത്തിലിറിങ്ങിയേക്കും.
ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരയിലെ അവസാന മത്സരത്തിൽ സെഞ്ച്വറി തികച്ച ഓപ്പണർ യശസ്വ ജയ്‌സ്വാളിന് ഇലവനിൽ അവസരം ലഭിച്ചേക്കില്ല.
മൈക്കൾ ബ്രേസ്വെൽ നയിക്കുന്ന ന്യൂസിലാൻഡും ശക്തമായ നിരയാകുന്നത് പരമ്പരയുടെ ആവേശം വർധിപ്പിക്കും. അവസാനമായി ടെസ്റ്റ് പരമ്പരക്ക് ഇന്ത്യയിലെത്തിയ കിവികൾ അന്ന് ഇന്ത്യയെ വൈറ്റ് വാഷ് ചെയ്താണ് കളം വിട്ടത്. ഓപ്പണിങ് സെൻസേഷൻ രച്ചിൻ രവീന്ദ്ര ടീമിലില്ലാത്തത് ഇന്ത്യക്ക് ആശ്വസിക്കാനുള്ള വകയാണ്.
ന്യൂസിലാൻഡ് ടീം- മൈക്കൽ ബ്രേസ്വെൽ (ക്യാപ്റ്റൻ), ആദി അശോക്, ക്രിസ്റ്റ്യൻ ക്ലാർക്ക്, ജോഷ് ക്ലാർക്ക്സൺ, ഡെവൺ കോൺവേ, സാക്ക് ഫോൾക്സ്, മിച്ച് ഹേ, കൈൽ ജാമിസൺ, നിക്ക് കെല്ലി, ജെയ്ഡൻ ലെനോക്സ്, ഡാരിൽ മിച്ചൽ, ഹെന്റി നിക്കോൾസ്, ഗ്ലെൻ ഫിലിപ്സ്, മൈക്കൽ റേ, വിൽ യംഗ്.
ഇന്ത്യൻ ടീം- ശുഭ്മeൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഋഷഭ് പന്ത്, യശസ്വി ജയ്സ്വാൾ, രവീന്ദ്ര ജഡേജ.
