*ആലംകോട് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം NSS വിദ്യാർത്ഥികൾ BRC ക്ക് വീൽചെയർ സമ്മാനിച്ചു*

 ആലംകോട് : ആലംകോട് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗം NSS യൂണിറ്റിന്റെ നേതൃത്വത്തിൽ PRABHA ( Persons with Disabilities Rehabilitation and Basic Health Assistance ) എന്ന പദ്ധതിയുടെ ഭാഗമായി അർഹയായ കുട്ടിക്ക് സമ്മാനിക്കാനായി പീഡിയാട്രിക് വീൽ ചെയർ ആറ്റിങ്ങൽ BRC യ്ക്ക് കൈമാറി. NSS വോളന്റീർസ് food fest നടത്തിയാണ് ഇതിന് വേണ്ട ധനം സമാഹരിച്ചത്. PTA പ്രസിഡന്റ്‌ മേവർക്കൽ നാസർ അവർകളുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ജുനൈന നസീർ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ബിജു കെ. എസ്. സ്വാഗതം ആശംസിച്ചു. ആറ്റിങ്ങൽ BPC ശ്രീ ബിനു, ട്രെയിനർ, ശ്രീമതി. ബീനു, സീനിയർ അദ്ധ്യാപകൻ ശ്രീ ഷിബു എന്നിവർ ആശംസകളേകി. പ്രോഗ്രാം ഓഫീസർ ഷേർലി ജി. എസ്. കൃതജ്ഞത രേഖപ്പെടുത്തി.