ദേശീയപാത 66 നിർമ്മാണവുമായി ബന്ധപ്പെട്ട് പാരിപ്പള്ളി ജംഗ്ഷനിലെ അപാകത പരിഹരിക്കണമെന്നും നിർമ്മാണം നിർത്തിവച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പാരിപ്പള്ളി അടിപ്പാത ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്ന്
ജനുവരി 10 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് പാരിപ്പള്ളി ജംഗ്ഷനിൽ പ്രക്ഷോഭ സംഗമം നടത്തുന്നു. ശ്രീ ജയലാൽ എംഎൽഎ ഉദ്ഘാടനം ചെയ്യും
ആക്ഷൻ കൗൺസിൽ ചെയർമാനും കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ എസ് വിജയൻ അധ്യക്ഷത വഹിക്കുന്ന പ്രസ്തുത സംഗമത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പ്രദേശത്തെ അമ്പതോളം സാമൂഹ്യ സാംസ്കാരിക സന്നദ്ധ സംഘടന നേതാക്കന്മാരും പ്രവർത്തകരും പങ്കെടുക്കുന്നതാണ്.
പ്രിയപ്പെട്ട എല്ലാ നാട്ടുകാരും സുഹൃത്തുക്കളും പ്രസ്തുത പ്രക്ഷോഭ സംഗമത്തിൽ പങ്കെടുക്കണമെന്ന്
NH 66 പാരിപ്പള്ളി അടിപ്പാത ആക്ഷൻ കൗൺസിൽ അറിയിച്ചു.
