ജനുവരി 6 ചൊവ്വാഴ്ച വടക്കേവിള കമ്മ്യൂണിറ്റി ഹാൾ ഹിദായത്തുള്ള നഗറിൽ രാവിലെ 10 മണിക്ക് പതാക ഉയർത്തൽ ഓടുകൂടിയാണ് സമ്മേളനം ആരംഭിച്ചത്. കൊല്ലം മേഖല പ്രസിഡന്റ് ശിവപ്രസാദ് പതാക ഉയർത്തിയതോടുകൂടി സമ്മേളനത്തിന് തുടക്കമായി (HOLD ) രാവിലെ 9 30 ന് തന്നെ രജിസ്ട്രേഷൻ ആരംഭിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ കൊല്ലം മേഖലാ വൈസ് പ്രസിഡന്റ് ഇബ്രാഹിംകുട്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു. കൊല്ലം മേഖലാ ജോയിൻ സെക്രട്ടറി അനീഷ് കുമാർ സ്വാഗതവും കൊല്ലം മേഖലാ പ്രസിഡന്റ് ശിവപ്രസാദ് അധ്യക്ഷതയും വഹിച്ച യോഗത്തിൽ COA സംസ്ഥാന സെക്രട്ടറിയും കേരളവിഷൻ ന്യൂസിന്റെ ചെയർമാനുമായ P. S. സിബി സമ്മേളനം ഉദ്ഘാടനം ചെയ്തു (BYTE ) കൊല്ലം മേഖലാ സെക്രട്ടറി എം രാജീവ് മേഖലാ റിപ്പോർട്ട് അവതരിപ്പിച്ചു. കൊല്ലം മേഖലാ ട്രഷറർ നരേന്ദ്രപ്രസാദ്, കൊല്ലം മേഖല ഓഡിറ്റർ അരുൺ ബി, കൊല്ലം ജില്ലാ സെക്രട്ടറി E. നൗഷാദ് തുടങ്ങിയവർ വിവിധ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. വിവിധ മേഖലകളിൽനിന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കായുള്ള ആദരവും ചടങ്ങിൽ നടന്നു. (HOLD ) പി സുരേഷ് ബാബു, കെ ലുലു, മുരളി കൃഷ്ണൻ, സാജൻ, സുരേഷ് കലയം, വിനോദ് കുമാർ, പരീത് കുഞ്ഞ്, അമീർഖാൻ, അജി, സുനിൽ തുടങ്ങിയവർ ആശംസകൾ നൽകി... ഫെബ്രുവരി 4 5 തീയതികളിലായി കൊല്ലം ജില്ലാ സമ്മേളനം കുണ്ടറയിൽ നടക്കും.
