സ്ത്രീധന പീഡനം കാരണം മകൾ വിവാഹമോചനം നേടേണ്ടി വന്നപ്പോൾ മകൾക്ക് പുതിയൊരു ജീവിതം തുടങ്ങാൻ പ്രോത്സാഹനമെന്ന നിലയിൽ അച്ഛൻ ഡിവോഴ്സ് ആഘോഷമാക്കി മാറ്റി
ഭർതൃ വീട്ടിൽ പീഡനമാനുഭവിച്ചതിനെ തുടർന്ന് അച്ചനെ വിളിച്ചു പറയുകയും അപകടം മണത്ത അഛൻ മകളെ ഇറക്കി കൊണ്ട് വന്നു ഡിവോഴ്സ് ചെയ്യണം എന്ന് നിർബന്ധിക്കുകയും.. തുടർന്ന് ഡിവോഴ്സ് ഒരു ആഘോഷം പോലെ നടത്തുകയും ചെയ്തു...
അച്ഛനായ അനിൽകുമാറിൻ്റെ ഈ പ്രവർത്തിക്കു സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടികൾ ആണ് ലഭിച്ചത്
മരണം തിരഞ്ഞെടുക്കാൻ ഒരുങ്ങുന്ന ഓരോ പെൺകുട്ടിക്കും തിരികെ വരാൻ ഒരു വീടും, 'സഹിക്കൂ' എന്നതിന് പകരം 'തിരികെ പോരൂ' എന്ന് പറയാൻ അനിൽ കുമാറിനെപ്പോലെ ധൈര്യമുള്ള ഒരച്ഛനും മാതാപിതാക്കളും വേണം എന്ന രീതിയിൽ എല്ലാവരും ഇതിനെ അഭിനന്ദിക്കുന്നത്
