സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴയടയ്ക്കാതെ മുങ്ങുന്നവർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. നിയമലംഘനം നടത്തി പിഴയൊടുക്കാത്തവരുടെ ഡ്രൈവിംഗ് ലൈസൻസും വാഹനത്തിന്റെ ആർസിയും (റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്) റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന വ്യവസ്ഥകൾ നടപ്പിലാക്കാൻ ഗതാഗത വകുപ്പ് തീരുമാനിച്ചു.
