അഞ്ചുതെങ്ങ് സിപിഎമ്മിൽ പൊട്ടിത്തെറി : ബ്രാഞ്ച് സെക്രറിമാർ രാജിവച്ചു.

അഞ്ചുതെങ്ങ് സിപിഎം ലോക്കൽ കമ്മറ്റിയിൽ പൊട്ടിത്തെറി. ബ്രാഞ്ച് സെക്രറിമാർ രാജിവച്ചു. പുത്തൻനട ബ്രാഞ്ച് സെക്രട്ടറി വിഷ്ണു മോഹൻ, കായിക്കര ബ്രാഞ്ച് സെക്രട്ടറി ജിതിൻ ശ്രീറാം എന്നിവരാണ് രാജിവച്ചയത്.

പ്രാദേശിക നേതൃത്വത്തോടുള്ള വിയോജിപ്പുകളാണ് രാജിയ്ക്ക് കാരണമെന്നാണ് സൂചന. പഞ്ചായത്ത് ഇലക്ഷൻ പ്രചരണ സമയത്ത് ലോക്കൽ കമ്മറ്റി ഓഫീസിൽ വച്ച് പാർട്ടിയിലെതന്നെ ഒരുവിഭാഗവും തമ്മിൽ വാക്കേറ്റവും കയ്യേറ്റവും നടന്നിരുന്നു. ഇതിൽ നടപടി ആവിശ്യപ്പെട്ട് വിഷ്ണു മോഹൻ വിഭാഗം രംഗത്തു വന്നെങ്കിലും അന്ന് പ്രശ്നങ്ങൾ ഇലക്ഷൻ കഴിഞ്ഞാലുടൻ പരിഹരിക്കാമെന്ന ഉറപിന്മേൽ താത്കാലികമായി പരിഹരിക്കുകയായിരുന്നു.

എന്നാൽ ഇലക്ഷൻ കഴിഞ്ഞും ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉൾപ്പെടെയുള്ളവർ പുലർത്തുന്ന മൗനത്തെ തുടർന്നാണ് രാജി. ഇവരെ ജില്ലാ സെക്രട്ടറി, എം.എൽ.എ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഇടപ്പെട്ട് പിൻതിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇവർ പാർട്ടി അംഗത്വത്തിൽ നിന്നുൾപ്പെടെയുള്ള രാജിയിൽ ഉറച്ചു നിൽക്കുകയുമായിരുന്നു. ലോക്കൽ കമ്മറ്റി സെക്രട്ടറി പ്രവീൺചന്ദ്രയ്ക്ക് പ്രീയപ്പെട്ടവരെ സീനിയോറിറ്റികൾ മറികടന്ന് പ്രധാന സ്ഥാനങ്ങളിൽ എത്തിക്കുവാനുള്ള ഏകപക്ഷീയ ശ്രമങ്ങൾക്ക് നിരവധി തവണ വിയോജിപ്പുകൾ പരസ്യമായി രേഖപ്പെടുത്തിയതതിന്റെ പേരിൽ നേതൃത്വം ഇവർ സ്വമേധയാ രാജി വച്ച് പോകുന്നെങ്കിൽ പോട്ടെ എന്ന നിലപാട് സ്വീകരിക്കുകയായിരന്നെന്നും സൂചനയുണ്ട്.

സിപിഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി അംഗം, പുത്തൻനട ബ്രാഞ്ച് സെക്രട്ടറി, ഡി.വൈ.എഫ്.ഐ അഞ്ചുതെങ്ങ് മേഖല സെക്രട്ടറി, ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റി അംഗം എന്നീ നിലകളിൽ വിഷ്ണുമോഹനും, സിപിഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി അംഗം, കായിക്കര ബ്രാഞ്ച് സെക്രട്ടറി, ഡി.വൈ.എഫ്.ഐ അഞ്ചുതെങ്ങ് മേഖല പ്രസിഡന്റ്‌ എന്നീ നിലകളിൽ ജിതിൻ ശ്രീറാമും പ്രവർത്തിച്ചു വരുകയായിരുന്നു.