അതിർത്തിയിൽ അസ്ഥിരത സൃഷ്ടിക്കാൻ ശ്രമിച്ചാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്നും കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി// മൂന്ന് സൈനിക വിഭാഗങ്ങൾക്കും വ്യക്തമായ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ കഴിഞ്ഞതിൻ്റെ ഉദാഹരണമാണ് ഓപ്പറേഷൻ സിന്ദൂറിൻ്റെ വിജയം. അതിർത്തിയിലെ ഡ്രോൺ സാന്നിധ്യം അനുവദിക്കാനാകില്ലെന്ന് പാകിസ്ഥാനെ അറിയിച്ചുവെന്നും ജനറൽ ഉപേന്ദ്ര ദ്വിവേദി. ഡെൽഹിയിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞത്. അതിർത്തിയിൽ എന്ത് ആക്രമണമുണ്ടായാലും തിരിച്ചടിയുണ്ടാകുമെന്ന് പാകിസ്ഥാന് ദ്വിവേദി മുന്നറിയിപ്പും നൽകി...
