കൊല്ലം: മലയാളി വിദ്യാർഥിനി കർണാടകയിൽ കടലിൽ മുങ്ങി മരിച്ചു. കൊല്ലം പരവൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥിനി കല്യാണിയാണ് മരിച്ചത്. കർണാടകയിലെ കാർവാർ മെഡിക്കൽ കോളേജിലെ 2ാം വർഷ എംബിബിഎസ് വിദ്യാർഥിനിയാണ്. വിനോദയാത്രക്കിടെ ഞായറാഴ്ച കർണാടകയിലെ ഗോകർണ ബീച്ചിലാണ് അപകടമുണ്ടായത്. നാട്ടിൽ എത്തിച്ച് സംസ്കരിച്ചു..