പരിക്കേറ്റ എറണാകുളം പറവൂർ കോട്ടുവള്ളി വള്ളുവള്ളി കളത്തിപ്പറമ്പിൽ വീട്ടിൽ റോയി (60) പറവൂർ സർക്കാർ ആശുപത്രിയിൽ ചികിത്സതേടി. ഇന്നലെ
വൈകീട്ട് 6.30നാണു സംഭവം.
പറവൂർ - കലൂർ പറവൂർ റൂട്ടിൽ സർവീസ് നടത്തുന്ന മിലൻ ബസിലെ കണ്ടക്ടർക്കെതിരെ പോലീസിൽ പരാതി നൽകി.
സംഭവം കണ്ട് നാട്ടുകാരെത്തിയതോടെ ബസ് വേഗം പോയി.
കൂലിപ്പണി കഴിഞ്ഞ് മഞ്ഞുമ്മൽ കവലയിൽ നിന്നാണ് റോയി ബസിൽ കയറിയത്. വള്ളുവള്ളി സ്കൂൾ പടിയിൽ ബസ് നിർത്തണമെന്നാവശ്യപ്പെട്ടതാണ് കണ്ടക്ടറെ പ്രകോപിപ്പിച്ചത്.
അവിടെ നിർത്താതെ അടുത്ത സ്റ്റോപ്പായ മില്ലുംപടിയിൽ എത്തിയപ്പോൾ ഇറങ്ങാൻ മടിച്ച വയോധികനെ ചവിട്ടി റോഡിലേക്ക് തളളിയിടുകയാണുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
