ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വാഹനപൂജ കഴിഞ്ഞ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ച് നടപ്പുരയുടെ ഗേറ്റ് തകര്‍ന്നു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വാഹനപൂജ കഴിഞ്ഞ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ച് നടപ്പുരയുടെ ഗേറ്റ് തകര്‍ന്നു. കിഴക്കേനടപ്പുരയുടെ സൈഡ് ഗേറ്റാണ് തകര്‍ന്നത്. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. കോഴിക്കോട് സ്വദേശികള്‍ പുതിയകാര്‍ വാങ്ങി പൂജിക്കാനെത്തിയതാണ്. പൂജ കഴിഞ്ഞ് കാര്‍ സ്റ്റാര്‍ട്ട് ചെയ്തതോടെ നിയന്ത്രണം വിട്ട് 10 മീറ്ററോളം കുതിച്ച് ഗേറ്റില്‍ ഇടിക്കുകയായിരുന്നു.കാറിന്റെ മുന്‍വശത്ത് ചെറിയ കേടുപാട് പറ്റി. ഗേറ്റ് ശരിയാക്കി നല്‍കാമെന്ന ഉറപ്പില്‍ കാര്‍കൊണ്ടുപോയി. ഞായറാഴ്ചയായിതിനാല്‍ വാഹന പൂജക്ക് രാവിലെ മുതലേ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.ഇരു ചക്രവാഹനങ്ങളും കാറും ബസ്സും അടക്കം നൂറോളം വാഹനങ്ങളാണ് പൂജിക്കാനായെത്തിയത്. കിഴക്കേനടപ്പുരയില്‍ നിന്ന് ആരംഭിച്ച വാഹനങ്ങളുടെ നിര കൗസ്തുഭം ഗസ്റ്റ്ഹൗസ് വരെ നീണ്ടു. ഇതോടെ ഇന്നര്‍ റിംഗ് റോഡില്‍ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു.