കുതിപ്പ് തുടർന്ന് സ്വർണവില,ഉച്ചയ്ക്ക് ശേഷവും കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിലുള്ള കുതിപ്പ് തുടരുന്നു. വില പുതിയ റെക്കോർഡിട്ട് മുന്നേറുകയാണ്. ഉച്ചക്ക് ശേഷവും കൂടി. സ്വർണവില ഗ്രാമിന് 175 രൂപ വർധിച്ച് 15,315 രൂപയായി. പവന്റെ വില 1400 രൂപ വർധിച്ച് 1,22,520 രൂപയായി. 18 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ​ഗ്രാമിന് 145 രൂപയും 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 110 രൂപയും വർധിച്ചിട്ടുണ്ട്.ഇന്ന് രാവിലേയും സ്വർണവില വർധിച്ചിരുന്നു. ഇന്ന് രാവിലെ(28/01/2026) സ്വർണവില ഗ്രാമിന് 295 രൂപ വർധിച്ച് 15,140 രൂപയായിരുന്നു. പവൻ വില ഗ്രാമിന് 2360 രൂപ വർധിച്ച് 1,21,120 രൂപയായും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉച്ചക്ക് ശേഷവും വില വർധനവ് ഉണ്ടാവുന്നത്.

ആഗോള വിപണിയിൽ സ്​പോട്ട് ഗോൾഡിന്റെ വിലയിൽ ഔൺസിന് 208.55 ഡോളറിന്റെ വർധനവുണ്ടായി. 5,293 ഡോളറിലാണ് സ്വർണത്തിന്റെ വ്യാപാരം ആഗോള വിപണിയിൽ പുരോഗമിക്കുന്നത്.യു.എസ് ഡോളർ ദുർബലമാവുന്നത് സ്വർണവില ഉയരുന്നതിനുള്ള പ്രധാനകാരണം.