കഴിഞ്ഞ ഡിസംബറിലാണ് സ്വർണം ആദ്യമായി ഒരു ലക്ഷം രൂപ എന്ന പരിധി കടന്നത്. എന്നാൽ പിന്നീട് ചെറിയ ഇടിവുകൾ ഉണ്ടായെങ്കിലും ഇപ്പോൾ വില വീണ്ടും ശക്തമായ കുതിപ്പിലാണ്. ഒരു ലക്ഷത്തിൽ ഒതുങ്ങാതെ സ്വർണവില കൂടുതൽ ഉയരുന്നതാണ് വിപണിയിൽ ശ്രദ്ധേയമായിരിക്കുന്നത്. ഈ ആഴ്ച തുടക്കം മുതൽ തന്നെ സ്വർണ്ണ വില സർവകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുകയാണ്.
ഡോളർ–രൂപ വിനിമയ നിരക്കിലെ വ്യതിയാനങ്ങളും , ഇന്ത്യ അമേരിക്ക ബന്ധങ്ങളിലെ ആശങ്കകളോടൊപ്പം അന്താരാഷ്ട്ര തലത്തിൽ അടുത്തിടെ നടന്ന സാമ്പത്തികവും രാഷ്ട്രീയവുമായ സംഭവവികാസങ്ങളും സ്വർണവില ഉയരാൻ കാരണമായിട്ടുണ്ട്. ആഗോളതലത്തിൽ അനിശ്ചിതത്വം വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപമായി സ്വർണത്തിലേക്കുള്ള നിക്ഷേപകരുടെ ആകർഷണവും വിലക്കുതിപ്പിന് ഇടയാക്കുന്നുവെന്നാണ് വിലയിരുത്തൽ.
