ജോലി കഴിഞ്ഞു മടങ്ങുമ്പോൾ പാമ്പ് കടിയേറ്റ സ്ത്രീ ചികിത്സയിലിരിക്കെ മരിച്ചു.

 ജോലി കഴിഞ്ഞു മടങ്ങുമ്പോൾ പാമ്പ് കടിയേറ്റ സ്ത്രീ ചികിത്സയിലിരിക്കെ മരിച്ചു.  
പോത്തൻകോട് മംഗലപുരം കുറക്കട കൈലാത്തുകോണം അയിത്തിയിൽ വീട്ടിൽ പരേതനായ സുഭാഷിന്റെ ഭാര്യ ഷീജ (49) ആണ് മരണപ്പെട്ടത് . ആറ്റിങ്ങൽ 
​കോരാണി ഇന്റർനാഷണൽ സ്കൂളിലെ സ്വീപ്പറായ ഷീജയെ ഡിസംബർ 23-നു വൈകിട്ട് മംഗലപുരം പഞ്ചായത്തിലെ കൈലാത്തുകോണം അങ്കണവാടിക്ക് സമീപം വച്ച് അണലി കടിക്കുകയായിരുന്നു.
 മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ബുധനാഴ്ച മരിച്ചു.
​മക്കൾ: സജിത്, സിജിമോൻ.