*ആറ്റിങ്ങൽ വാഹന അപകടം നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ഓട്ടോ ഇടിച്ചു രണ്ടു പേർക്ക് ഗുരുതര പരിക്ക്*

ആറ്റിങ്ങൽ ദേശീയ പാതയിൽ LIC ഓഫിസിന് എതിർവശം നിർത്തിയിട്ടുരുന്ന
പാർസൽ ലോറിയുടെ പിന്നിൽ കൊല്ലം ഭാഗത്തേക്ക്‌ പോകുകയായിരുന്ന ഓട്ടോ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായതു.

ഫയർ ഫോഴ്‌സ് എത്തി ഓട്ടോറിക്ഷ വെട്ടിപൊളിച്ചു ആണ് ഓട്ടോയിൽ ഉണ്ടായിരുന്നവരെ പുറത്തു എടുത്തത്.

ഓട്ടോ ഡ്രൈവർക് ഗുരുതര പരിക്ക് പറ്റി. കൂടെ ഉണ്ടായിരുന്ന സ്ത്രീക്കും പരിക്ക് ഉണ്ട്. ഓട്ടോ ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം എന്ന് കരുതുന്നു. കൊല്ലം സ്വാദേശികൾ ആണ് ഓട്ടോയിൽ ഉണ്ടായിരുന്നത് എന്ന് പ്രാഥമിക നികമനം. 

പരിക്കു പറ്റിയ രണ്ടുപേരെയും ആറ്റിങ്ങൽ വലിയകുന്നു ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി.